All Social Security and Welfare Fund Pension beneficiaries whose pensions were sanctioned on or before December 31, 2025 are required to complete mustering through an Akshaya Centre between July 17, 2026 and October 31, 2026.
പഞ്ചായത്ത്തല പരിപാടികള്‍

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്

ഓപ്പറേഷൻ തൂഫാൻ 2.0

(ഓപ്പറേഷൻ തൂഫാൻ തദ്ദേശം)

✦ ലഹരിക്കെതിരെ ജനസേന ✦
 

തീയതി

2026 സെപ്റ്റംബർ 28

 

സമയം

രാവിലെ 11:00 മണി

 

പങ്കാളിത്തം

ജനപ്രതിനിധികൾ, പോലീസ്, ഹരിതകർമ്മസേനാംഗങ്ങള്‍,കുടുംബശ്രീ പ്രവർത്തകർ

പഞ്ചായത്ത് തല ഉദ്ഘാടനവും ബോധവൽക്കരണവും

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിൽ **ഓപ്പറേഷൻ തൂഫാൻ 2.0** നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല ഉദ്ഘാടനവും ബോധവൽക്കരണ പരിപാടികളും തദ്ദേശസ്ഥാപനതല ലഹരിവിരുദ്ധ പതാക ഉയർത്തലും വിപുലമായി സംഘടിപ്പിച്ചു.

  • സ്വാഗതം: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മിനി ടീച്ചർ  ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
  • ഉദ്ഘാടനം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔദ്യോഗിക ഉദ്ഘാടനവും തൂഫാൻ പതാക ഉയർത്തലും നിർവ്വഹിച്ചു.
  • ലൈവ് സംപ്രേഷണം: സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണം സ്ക്രീനിൽ പ്രദർശിപ്പിച്ചു.
  • പ്രത്യേക സാന്നിധ്യം: കുന്നംകുളം പോലീസ് സ്റ്റേഷൻ SHO, SI എന്നിവർ പങ്കെടുത്ത് ജാഗ്രതാ സന്ദേശം നൽകി.

ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും പൊതുജനങ്ങളും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.

ലക്ഷ്യങ്ങൾ

🎯 ഓപ്പറേഷൻ തൂഫാൻ തദ്ദേശം - പ്രധാന ലക്ഷ്യങ്ങൾ

ലഹരിവിരുദ്ധ ബോധവൽക്കരണം

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഗ്രാമതലത്തിൽ കൃത്യമായ അവബോധം സൃഷ്ടിക്കുക.

യുവതലമുറയുടെ സംരക്ഷണം

ലഹരി ഉപയോഗത്തിൽ നിന്ന് യുവജനങ്ങളെയും വിദ്യാർത്ഥികളെയും അകറ്റി സുരക്ഷിത ഭാവി ഉറപ്പാക്കുക.

ജനകീയ പങ്കാളിത്തം

പൊതുജനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, ജനമൈത്രി പോലീസ് എന്നിവരുടെ സഹകരണം ഉറപ്പാക്കുക.

ലഹരി വ്യാപനം തടയൽ

ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും സംബന്ധിച്ച സാമൂഹിക ജാഗ്രതയും നിരീക്ഷണവും വർദ്ധിപ്പിക്കുക.

“ലഹരിയില്ലാ യുവത്വം, സുരക്ഷിത സമൂഹം”

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് - പരിപാടിയുടെ ദൃശ്യങ്ങൾ 

ഓപ്പറേഷൻ തൂഫാൻ 2.0